കൊറോണക്കാലമാണ്. മാസ്ക് നിർബന്ധമാണ്. എങ്കിൽ മാസ്കിൽ അൽപ്പം ആഢംബരവും ഫാഷനും ആകട്ടേയെന്നാണ് പലരും പറയുന്നത്. (Image:ANI)
2/ 11
സ്വർണ മാസ്ക് ധരിച്ച പൂനെ സ്വദേശിയുടെ വാർത്ത ശ്രദ്ധിക്കപ്പെട്ടതും അടുത്തിടേയൊണ്. അതിനു ശേഷം നിരവധി പേർ സ്വർണ മാസ്കും വെള്ളി മാസ്കുമായി രംഗത്തെത്തി. (Image:ANI)
3/ 11
ചിലർ അൽപ്പം കൂടി കടന്ന് ഡയമണ്ട് പതിപ്പിച്ച മാസ്കിൽ വരെയെത്തി. സൂറത്തിലെ ഒരു ജ്വല്ലറിയാണ് വജ്രം പതിപ്പിച്ച മാസ്ക് അവതരിപ്പിച്ചത്.
4/ 11
വിവാഹ സ്പെഷ്യൽ മാസ്ക് എന്ന പേരിലാണ് ഡയമണ്ട് മാസ്കുമായി ജ്വല്ലറി അവതരിപ്പിച്ചത്. 1,40,000 രൂപയാണ് ഡയമണ്ട് മാസ്കിന്റെ വില.
5/ 11
2.89 ലക്ഷം രൂപയുടെ സ്വർണമാസ്കാണ് പൂനെ സ്വദേശിയായ ശങ്കർ കുരാഡെ നിർമിച്ചത്. (Image:ANI)
6/ 11
ശ്വസിക്കാനായി ചെറിയ ദ്വാരങ്ങളുള്ള സ്വർണകൊണ്ട് വളരെ നേർത്ത രീതിയിലാണ് മാസ്ക് നിർമിച്ചിരിക്കുന്നത്. (Image:ANI)
7/ 11
ഇതിനു പിന്നാലെ, ഒഡീഷയിൽ നിന്നും സ്വർണമാസ്കിനെ കുറിച്ചുള്ള വാർത്തകൾ എത്തിയിട്ടുണ്ട്. (Image:ANI)
8/ 11
കട്ടകിലെ ബിസിനസ്സുകാരനാണ് 3.5 ലക്ഷം രൂപയുള്ള സ്വർണമാസ്ക് നിർമിച്ചിരിക്കുന്നത്. (Image:ANI)
9/ 11
സ്വർണത്തോടുള്ള ഇയാളുടെ പ്രണയം കാരണം സ്വർണ മനുഷ്യൻ എന്നാണ് ആളുകൾ വിളിക്കുന്നത്. (Image:ANI)
10/ 11
കഴിഞ്ഞ നാൽപ്പത് വർഷമായി സ്വർണം ധരിച്ചാണ് ഇയാൾ നടക്കുന്നത്. കഴുത്തിലും കൈകളിലുമുള്ള നിരവധി സ്വർണാഭരണങ്ങളാണ് സ്വർണ മനുഷ്യന് ആ പേര് നേടിക്കൊടുത്തത്. (Image:ANI)
11/ 11
ഇപ്പോൾ മാസ്കും സ്വർണ നിർമിതമാക്കി പേര് അന്വർത്ഥമാക്കിയിരിക്കുകയാണ് ഈ ബിസിനസ്സുകാരൻ. (Image:ANI)