ജയ്പൂർ: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ ശിക്ഷിക്കപ്പെടുന്നവർക്ക് ദയാഹർജിക്ക് അവസരം നൽകേണ്ടതില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഈ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് പാർലമെൻറാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
2/ 3
രാജസ്ഥാനിലെ ഉദയ്പൂരിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പീഡനക്കേസിലെ പ്രതികളോട് ഒരുവിധത്തിലും ദയ വേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ രാജ്യത്തെ തന്നെ ഞെട്ടിക്കുന്നതാണെന്നും രാഷ്ട്രപതി പറഞ്ഞു.
3/ 3
ഈ വർഷം ഓഗസ്റ്റിലാണ് പോക്സോ നിയമം ഭേദഗതി ചെയ്തത്. ലൈംഗിക പീഡനത്തിനിരയാകുന്ന കുട്ടി മരിക്കുകയോ ഉന്നത പദവിയിലിരിക്കുന്ന ഒരാൾ ലൈംഗിക പീഡനത്തിൽ ഉൾപ്പെടുകയോ ചെയ്താൽ മരണ ശിക്ഷ നൽകണം എന്ന തരത്തിലാണ് ഭേദഗതി ചെയ്തിരിക്കുന്നത്.