ഇത് തന്റെ സ്വപ്നസാക്ഷാത്ക്കാരം എന്നാണ് മിഥുൻ ചക്രവർത്തി വിശേഷിപ്പിച്ചത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ പ്രധാനമന്ത്രിയുടെ വേദിയിലാണ് താൻ. ഇത്രയും വലിയ ഒരു റാലിയുടെ ഭാഗമാകും എന്ന് കരുതിയിരുന്നില്ല. നാട്ടിലെ പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കണം എന്ന തന്റെ സ്വപ്നം പൂവണിയുന്നു എന്ന് മിഥുൻ ചക്രവർത്തി പറഞ്ഞു