[caption id="attachment_124039" align="alignnone" width="650"] സൂററ്റിൽ തരംഗമാവുകയാണ് 'മോദി സീതാഫൽ കുൽഫി'. കൈകൊണ്ടാണ് മോദിയുടെ മുഖം കുൽഫിയിൽ ആലേഖനം ചെയ്തിരിക്കുന്നത്. 24 മണിക്കൂറിൽ 200 ഓളം കുൽഫിയാണ് തൊഴിലാളികൾ നിർമിക്കുന്നതെന്ന് പാർലറിൻറെ ഉടമസ്ഥൻ വിവേക് അജ്മേറ പറഞ്ഞു. മെയ് 30ന് മോദിയുടെ സത്യപ്രതിജ്ഞ വരെ മാത്രമെ ഇത് ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
[caption id="attachment_124039" align="alignnone" width="650"] മോദി സീതാഫൽ കുൽഫിക്ക് ആവശ്യക്കാർ ഏറെയാണെന്ന് അജ്മേറയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 50 ശതമാനം ഡിസ്കൗണ്ടിലാണ് മോദി സീതാഫൽ കുൽഫി ഇവിടെ വിൽക്കുന്നത്. പ്രകൃതി ദത്തമായ വിഭവങ്ങൾ മാത്രം ഉപയോഗിച്ചാണ് ഇത് നിർമിച്ചിരിക്കുന്നതെന്നും ഉടമ പറയുന്നു.