ലാല്‍കൃഷ്ണ അദ്വാനിയുടേയും മുരളീ മനോഹര്‍ ജോഷിയുടേയും നിഴല്‍പോലും ഒപ്പമില്ലാത്ത തെരഞ്ഞെടുപ്പിലാണ് രണ്ടാം വിജയം. ജയ്റ്റ്ലിക്കും സുഷമയ്ക്കും രാജ്നാഥ് സിങ്ങിനും നിതിൻ ഗഡ്കരിക്കും മുന്‍പ് ഉണ്ടായിരുന്ന അപ്രമാദിത്തം ഇല്ലാതായി. തീരുമാനങ്ങളെല്ലാം നരേന്ദ്രമോദി തന്നെ എടുത്തു. ഗുജറാത്ത് കാലം മുതലുള്ള സന്തത സഹചാരി അമിത് ഷാ എപ്പോഴും ഒപ്പം നിന്നു.
അരവിന്ദ് പനഗരിയയും അരവിന്ദ് സുബ്രഹ്മണ്യനും ഊര്‍ജിത് പട്ടേലും വരെ ഉപേക്ഷിച്ചുപോയിട്ടും സ്വന്തം നയങ്ങളുമായി മോദി ലോകസഞ്ചാരം നടത്തി. മുന്‍പ് വിസ പോലും നിഷേധിച്ച അമേരിക്ക പലകുറി മോദിക്കായി ചുവപ്പു പരവതാനി വിരിച്ചു. ഇനി അമേരിക്കയുടെ ഡൊണാള്‍ഡ് ട്രംപിനും ചൈനയുടെ ഷീ ജിന്‍പിങ്ങിനും ഒപ്പമായിരിക്കും മോദിയുടെ കസേരയെന്ന് ഇന്ന് എഴുതുന്നത് ഒരിക്കൽ ആക്രമിച്ച ആഗോള മാധ്യമങ്ങൾ തന്നെയാണ്.