രാജ്യത്ത് മുഴുവൻ ആഞ്ഞുവീശിയ മോദി തരംഗത്തെ തടഞ്ഞ് ഒഡിഷയും. ഒഡിഷ മുഖ്യമന്ത്രിയായി ബിജു ജനതാദൾ (ബി ജെ ഡി) നേതാവ് നവീൻ പട്നായിക് അഞ്ചാം തവണയും സത്യപ്രതിജ്ഞ ചെയ്തു.
2/ 6
രാജ്ഭവനിൽ വെച്ചു നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ ഗണേശി ലാൽ ആണ് സത്യപ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തത്.
3/ 6
മുഖ്യമന്ത്രിയും പതിനൊന്ന് കാബിനറ്റ് മന്ത്രിമാരും മറ്റ് ഒമ്പത് മന്ത്രിമാരും അടക്കം 21 അംഗ മന്ത്രിസഭയാണ് ഒഡീഷയിലേത്
4/ 6
2000 മുതൽ ബിജു ജനതാദൾ ആണ് സംസ്ഥാത്ത് ഭരണത്തിലുള്ളത്.
5/ 6
147 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 112 സീറ്റ് നേടിയാണ് നവീൻ പട്നായിക് അധികാരത്തിൽ തുടരുന്നത്
6/ 6
തെരഞ്ഞെടുപ്പിൽ ബി ജെ പി 23 സീറ്റും കോൺഗ്രസ് 10 സീറ്റും മറ്റുള്ളവർ ഒരു സീറ്റുമായിരുന്നു ഇത്തവണ ഒഡിഷയിൽ നേടിയത്