രാജ്യമെമ്പാടുമുള്ള വിവിധയിടങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാകും ഇത്തവണ നവരാത്രി ആഘോഷച്ചടങ്ങുകൾ അരങ്ങേറുക.
News18 Malayalam | October 19, 2020, 8:56 AM IST
1/ 7
രാജ്യമെങ്ങും നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ദുർഗ്ഗാ ദേവിയുടെ വിവിധ അവതാരങ്ങളെ ആരാധിക്കുന്ന ചടങ്ങുകളാണ് ഒൻപത് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷരാവുകളിലുള്ളത്.
2/ 7
രാജ്യമെമ്പാടുമുള്ള വിവിധയിടങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാകും ഇത്തവണ നവരാത്രി ആഘോഷച്ചടങ്ങുകൾ അരങ്ങേറുക. നവരാത്രി ആഘോഷങ്ങൾ തുടക്കം കുറിച്ചതോടെ പ്രമുഖ താരങ്ങളും ആരാധകർക്ക് ആശംസ അറിയിച്ചെത്തിയിട്ടുണ്ട്.
3/ 7
'എല്ലാവർക്കും സ്നേഹം നിറഞ്ഞ നവരാത്രി ആശംസകൾ' എന്നാണ് ബോളിവുഡ് താരം അമീർഖാൻ ട്വീറ്റ് ചെയ്തത്. നിലവിൽ 'ലാൽ സിംഗ് ഛാഢ'എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് താരം
4/ 7
ദേവി ദുർഗയെ പ്രകീർത്തിച്ചു കൊണ്ടുള്ള മന്ത്രോച്ചാരണത്തിലെ വരികൾ പങ്കുവച്ചു കൊണ്ടാണ് ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ആശംസ.. ദേവിയുടെ കൃപ എല്ലാവരിലും ഉണ്ടാകട്ടെ എന്നാണ് ആരാധകർക്ക് ആശംസ അറിയിച്ച് താരം കുറിച്ചത്.
5/ 7
നവരാത്രി ആശംസകള്‍ അറിയിച്ച് ബോളിവുഡ് താരം കങ്കണ റണൗത്ത്. നവരാത്രി ആഘോഷരാവിലെ ഒരു പഴയ ചിത്രം കൂടി പങ്കുവച്ചാണ് താരത്തിന്റെ ആശംസ
6/ 7
എല്ലാവരെയും ദുഃഖങ്ങളിൽ നിന്നും അകറ്റി നിർത്തി ഐശ്വര്യവും സമൃദ്ധവുമായ ജീവിതം നൽകാൻ പ്രാർഥിക്കുന്നു എന്നായിരുന്നു ശിൽപ്പ ഷെട്ടിയുടെ നവരാത്രി ആശംസ
7/ 7
ബോളിവുഡ്-തെന്നിന്ത്യൻ താരം രാകുൽ പ്രീത് സിംഗ് എല്ലാവർക്കും നവരാത്രി ആശംസകള്‍ അറിയിച്ചിട്ടുണ്ട്