വാക്ദേവതയുടെ മുന്നിൽ അറിവിൻ്റെ ആദ്യാക്ഷരം കുറിക്കാനും രഥോത്സവത്തിൽ പങ്കെടുക്കാനും പതിനായിരങ്ങളാണ് എല്ലാവർഷവും ക്ഷേത്രത്തിലെത്താറുള്ളത്.
3/ 6
കർശന നിയന്ത്രണങ്ങൾ നിലനിൽക്കേയും മലയാളികൾ ഉൾപ്പെടെനിരവധി പേരാണ് ഇത്തവണയും ആഘോഷത്തിൽ പങ്കുചേരാൻ കൊല്ലൂരിൽ എത്തിയത്.
4/ 6
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള രഥാരോഹണ ചടങ്ങിൽ കോവിഡ് ആശങ്ക കൾക്കിടയിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഇന്നലെ രാത്രി 10.30 നായിരുന്നു ചടങ്ങ് .
5/ 6
പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് എഴുത്തിനിരുത്തൽ ചടങ്ങുകൾ നടക്കുന്നത്. ഭക്തജനങ്ങൾ പരമാവധി ക്ഷേത്രദർശനം ഒഴിവാക്കണമെന്നായിരുന്നു ക്ഷേത്ര ഭാരവാഹികളുടെ അഭ്യർത്ഥന.
6/ 6
എന്നാൽ ഇത്തവണയും മലയാളികളുൾപ്പെടെ നിരവധി പേരാണ് നവരാത്രി ആഘോഷത്തിനായി ക്ഷേത്ര നഗരിയിൽ എത്തിച്ചേർന്നത്. നാളെ നടക്കുന്ന പ്രത്യേക പൂജകളോടെ 9 നാൾ നീണ്ടു നിന്ന നവരാത്രി മഹോത്സവത്തിന് കൊല്ലൂരിൽ പരിസമാപ്തിയാകും.