ഒൻപത് നാൾ നീണ്ടുനിന്ന കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് പരിസമാപ്തിയായി. കർണാടകയിൽ കോവിഡ് വ്യാപന ഭീഷണി നിലനിൽക്കുന്നതിനാൽ മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി കർശന നിയന്ത്രണങ്ങളോടെയായിരുന്നു ഇത്തവണത്തെ ചടങ്ങുകളെല്ലാം
2/ 7
അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ വാഗ്ദേവതയുടെ സന്നിധിയിൽ ഇക്കുറിയും കേരളത്തിൽ നിന്നുൾപ്പെടെ നിരവധി പേരാണ് എത്തിയത്. ഞായറാഴ്ച്ച പുലർച്ചെ നട തുറന്നതോടെയാണ് വിദ്യാരംഭം ചടങ്ങുകൾ ആരംഭിച്ചത്.
3/ 7
കുട്ടിക്കൊപ്പം രക്ഷിതാക്കളിൽ ഒരാളെ മാത്രമാണ് ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിൽ പ്രവേശിപ്പിച്ചത്. മുഖ്യ തന്ത്രി രാമചന്ദ്ര അഡിഗയുടെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ നടന്നത്.
4/ 7
നവരാത്രി മഹോത്സവത്തിന്റെ ഭാഗമായുള്ള പ്രധാന ചടങ്ങായ രഥാ രോഹണം ദർശിക്കാനും വൻ ഭക്തജനത്തിരക്കാണ് ക്ഷേത്ര നഗരിയിൽ അനുഭവപ്പെട്ടത്.
5/ 7
പുഷ്പാലംകൃതമായ രഥത്തിൽ ദേവി വിഗ്രഹം വഹിച്ച് മൂന്നു തവണ പ്രദക്ഷിണം വെയക്കുന്നതാണ് ചടങ്ങ്. രഥാരോഹണ ചടങ്ങിൽ നിയന്ത്രണമേർപ്പെടുത്തിയിരുന്നെങ്കിലും നിരവധിയാളുകളാണ് പങ്കാളിയായത്
6/ 7
കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ അരങ്ങേറ്റ പരിപാടികൾ ഉൾപ്പെടെ ഈ വർഷത്തെ ആഘോഷത്തിൽ ഒഴിവാക്കിയിരുന്നു.
7/ 7
വിദ്യാരംഭ ചടങ്ങുകൾക്ക് ശേഷം പുത്തരി നിവേദ്യ സമർപ്പണമായ നവാന്ന പ്രശാനം നടന്നു. രാത്രിയിൽ വിജയോത്സവത്തോടെ കൊല്ലൂരിലെ നവരാത്രി - വിജയദശമി ആഘോഷങ്ങൾക്ക് സമാപനമായി.