മഹാരാഷ്ട്രയിലെ ത്രികക്ഷി സഖ്യത്തെ പിന്തുണച്ചിട്ടില്ലെന്ന് സംസ്ഥാനത്തെ ഏക സിപിഎം എഎല്‍എ വിനോദ് നിക്കോളേ. ഗവര്‍ണര്‍ക്ക് നല്കിയ കത്തില്‍ സിപിഎമ്മിന്റെ പേര് എങ്ങിനെ വന്നെന്ന് അറിയില്ല. പക്ഷെ ത്രികക്ഷി സഖ്യസര്‍ക്കാരിനെ എതിര്‍ക്കില്ലെന്നും നിക്കോളെ വ്യക്തമാക്കി.
2/ 5
ഉദ്ധവ് താക്കറെ സര്‍ക്കാരിനെ സിപിഎമ്മിന്റെ ഏക എംഎല്‍എയായ വിനോദ് നിക്കോളെ പിന്തുണയ്ക്കുമെന്വാർത്ത പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇക്കാര്യത്തിൽ വ്യക്തതത വരുത്ത് എംഎൽഎ രംഗത്തെത്തിയത്. പാല്‍ഘര്‍ ജില്ലയിലെ ദഹനു മണ്ഡലത്തിലെ എംഎൽഎയാണ് വിനോദ് നിക്കോളെ.
3/ 5
മഹാരാഷ്ട്രയിലെ രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ മറ്റ് എംഎല്‍എമാര്‍ക്കൊപ്പം ചേരാന്‍ ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി കക്ഷികള്‍ വിനോദിനെ സമീപിച്ചിരുന്നു.
4/ 5
എന്നാല്‍ സിപിഎം എംഎല്‍എ ഇതു നിരസിക്കുകയായിരുന്നെന്നാണു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദഹനുവിലെ വടാപാവ് കച്ചവടക്കാരനായിരുന്ന വിനോദ് 2015ലാണ് സിപിഎമ്മില്‍ ചേര്‍ന്നത്.
5/ 5
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പാസ്കല്‍ ധനരെയെ 4,742 വോട്ടുകള്‍ക്കാണ് വിനോദ് പരാജയപ്പെടുത്തിയത്. മഹാരാഷ്ട്രയില്‍ സിപിഎം ജയിച്ച ഒരേയൊരു മണ്ഡലവും ദഹനുവാണ്.