Mission Paani| മിഷൻ പാനി ജലപ്രതിജ്ഞയിൽ പങ്കാളികളായി പ്രമുഖർ
ന്യൂസ് 18-ഹാർപിക് ഇന്ത്യ മിഷൻ പാനി പ്രചാരണത്തിന്റെ ഭാഗമായി സെലിബ്രിറ്റികളും സെലിബ്രിറ്റികളും ലോക ജല പ്രതിജ്ഞാ ദിനത്തിൽ ജലപ്രതിജ്ഞ ചെയ്തു.
News18 Malayalam | November 19, 2020, 4:59 PM IST
1/ 6
യുവാക്കളുടെ പ്രഥമ സാമൂഹിക ഉത്തരവാദിത്തം ജലസംരക്ഷണമായിരിക്കണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. അതൊക്കെ അതിന്റെ വഴിക്ക് നടക്കുമെന്ന മനോഭാവം ഗുണകരമാകില്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു. ന്യൂസ്18-ഹാർപിക് മിഷൻ പാനി ക്യാമ്പെയിന്റെ ഭാഗമായുള്ള ജല പ്രതിജ്ഞ ചടങ്ങിലാണ് ഉപരാഷ്ട്രപതിയുടെ പരാമർശം.
2/ 6
വികസിത, വികസ്വര രാജ്യങ്ങളുടെ ആരോഗ്യത്തിന് ശുദ്ധജലം അനിവാര്യമാണെന്ന് മുൻ യുഎസ് വൈസ് പ്രസിഡന്റ് അൽ ഗോ
3/ 6
വീടും ടോയ്ലറ്റും എപ്പോഴും വൃത്തിയായി സൂക്ഷിക്കണമെന്ന് മിഷൻ പാനി അംബാസഡർ ഹീറോ അക്ഷയ് കുമാർ. ശുചിത്വത്തെക്കുറിച്ച് ശ്രദ്ധാലുവാണെന്നും അതിനാലാണ് മിഷൻ പാനിയുടെ അംബാസഡറാകാൻ തയ്യാറായതെന്നും അക്ഷയ്. വീട്, ടോയ്ലറ്റ്, വായു, വെള്ളം എന്നിവ വൃത്തിയായിരിക്കണന്ന് താൻ ആഗ്രഹിക്കുന്നു. നമ്മുടെ ആരോഗ്യത്തിനും രാജ്യത്തിനും ഇത് നല്ലതാണ്.
4/ 6
ജീവൻ രക്ഷിക്കാൻ ജലത്തിന് ശക്തിയുണ്ടെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാൽ. വെള്ളമില്ലാത്ത ജീവിതമില്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളം സംരക്ഷിക്കുകയും സൂക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. ന്യൂസ് 18 ആരംഭിച്ച മിഷൻ പാനി പ്രചാരണത്തെ അദ്ദേഹം അഭിനന്ദിച്ചു.
5/ 6
നമ്മുടെ കുട്ടികൾക്കുവേണ്ടി ജലം സംരക്ഷിക്കേണ്ടതുണ്ടെന്ന് വേൾഡ് ടോയ്ലറ്റ് സൊസൈറ്റി സ്ഥാപകൻ ജാക്ക് ടൂൾ. കൊറോണാ കാലത്ത് ശുചിത്വത്തിന് പ്രഥമ പരിഗണന നൽകണം. ശുചിത്വത്തെക്കുറിച്ച് മാതാപിതാക്കളിൽ അവബോധം സൃഷ്ടിക്കാൻ അദ്ദേഹം കുട്ടികളോട് ആവശ്യപ്പെട്ടു.
6/ 6
ജലപ്രതിജ്ഞാ പദ്ധതിക്ക് തുടക്കം കുറിച്ച് കേന്ദ്ര ജലവിഭവ മന്ത്രി ഗജേന്ദ്ര സിംഗ് ശേഖാവത്ത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് പരിപാടിയിൽ പങ്കെടുത്തത്.