ഗായകൻ രാഹുൽ സിപ്ലിഗഞ്ചും നടി നിഹാരിക കോനിഡേലയും (Niharika Konidela) ഉൾപ്പെടുന്ന സംഘത്തെ ബഞ്ചാര ഹിൽസിലെ ഒരു പബ്ബിൽ നിന്ന് ഞായറാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തു. ടാസ്ക് ഫോഴ്സും ബഞ്ചാര ഹിൽസ് പോലീസും കസ്റ്റഡിയിലെടുത്ത 150 പേരിൽ രണ്ട് സെലിബ്രിറ്റികളും ഉൾപ്പെടുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. നടൻ ചിരഞ്ജീവിയുടെ അനന്തരവളും രാം ചരണിന്റെയും അല്ലു അർജ്ജുന്റെയും കസിനുമാണ് നിഹാരിക
രാഹുലും നിഹാരികയും മറ്റ് നിരവധി വിഐപികൾക്കൊപ്പം രാത്രി പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്നു. ചില സെലിബ്രിറ്റികൾക്കും പോലീസിൽ നിന്ന് നോട്ടീസ് ലഭിച്ചു. പിടിയിലായവർ ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിൽ ഏർപ്പെട്ടിട്ടുണ്ടോയെന്ന് സ്ഥിരീകരണം കാത്തിരിക്കുകയാണ്. ഞായറാഴ്ച രാവിലെ 8 മണിക്ക് പോലീസ് രാഹുലിനെ വിട്ടയച്ചു. റിപ്പോർട്ടുകൾ പ്രകാരം നിഹാരിക സ്റ്റേഷനിൽ നിന്ന് 12 മണിക്ക് ഇറങ്ങി എന്നും പറയപ്പെടുന്നു