ന്യൂഡൽഹി: മാർച്ച് 20ന് വധശിക്ഷ നടപ്പാക്കാനിരിക്കെ വീണ്ടും ദയാഹർജിയുമായി നിർഭയ കേസ് പ്രതി. പ്രതിയായ അക്ഷയ് കുമാറാണ് രണ്ടാമതും രാഷ്ട്രപതിക്ക് ദയാഹർജി നൽകിയിരിക്കുന്നത് കഴിഞ്ഞ ദിവസം നൽകിയ അപേക്ഷ ഡൽഹി സര്‍ക്കാർ വഴി ആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത് വധശിക്ഷ പരമാവധി നീട്ടിക്കൊണ്ടു പോകാനുള്ള എല്ലാവിധ ശ്രമങ്ങളും നടത്തി വരികയാണ് പ്രതികൾ നേരത്തെ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്താരാഷ്ട്ര നീതിന്യായ കോടതിയെയും സമീപിച്ചിരുന്നു ഇതിന് പിന്നാലെയാണ് ദയാഹർജി. കേസിലെ പ്രതികള്‍ സമര്‍പ്പിച്ച ദയാഹർജി നേരത്തെ രാഷ്ട്രപതി തള്ളിയതാണ്. പലതവണ നീട്ടി വയ്ക്കപ്പെട്ട പ്രതികളുടെ വധശിക്ഷ ഈ മാസം 20 നാണ് നടക്കാനിരിക്കുന്നത്. ഇതിനായുള്ള ഒരുക്കങ്ങളും തിഹാർ ജയിലിൽ ആരംഭിച്ചിട്ടുണ്ട്