ന്യൂഡൽഹി: നിർഭയ കേസിൽഹൈക്കോടതി വിധിയിൽ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ഡൽഹി ഹൈക്കോടതി അനുവദിച്ച സമയം പൂർത്തിയായ ശേഷം ഹർജി പരിഗണിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
2/ 8
പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റിയാൽ മതിയെന്ന ഡൽഹി ഹൈക്കോടതി വിധിക്കെതിരെയാണ് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
3/ 8
നിയമനടപടികൾ പൂർത്തിയാക്കിയ പ്രതികളെ തൂക്കിലേറ്റാൻ അനുവദിക്കണമെന്ന് കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ മേത്ത കോടതിയിൽ വാദിച്ചു.
4/ 8
നിയമപരമായ അവകാശങ്ങൾ വിനിയോഗിക്കാനുള്ളത് പവൻ ഗുപ്ത മാത്രമാണ്. മറ്റ് മൂന്ന് പ്രതികളെ തൂക്കിലേറ്റാൻ നിയമ തടസങ്ങളില്ലെന്നും തുഷാർ മേത്ത വാദിച്ചു.
5/ 8
എന്നാൽ പവൻ ഗുപതയുടെ നിയമ നടപടികൾ പൂർത്തിയാകട്ടെയെന്ന് ജസ്റ്റിസ് ആർ ഭാനുമതി അധ്യക്ഷയായ ബഞ്ച് നിരീക്ഷിച്ചു.
6/ 8
ഹൈക്കോടതി ഒരാഴ്ചത്തെ സമയം നൽകിയിട്ടുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി.
7/ 8
ഡൽഹി ഹൈക്കോടതി അനുവദിച്ച ഒരാഴ്ച സമയം അവസാനിക്കുന്ന സമയത്ത് കേന്ദ്രത്തിന്റെ ഹർജി കേൾക്കാമെന്നും കോടതി വ്യക്തമാക്കി.
8/ 8
കേന്ദ്ര സർക്കാരിന്റെ ഹർജി അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും