ധനമന്ത്രിക്ക് സമീപത്തുണ്ടായിരുന്ന മന്ത്രിമാരായ നിധിൻ ഗഡ്ഗരിയും അമിത് ഷായും രാജ് നാഥ് സിംഗും ചില നിർദ്ദേശങ്ങൾ അവർക്ക് നൽകുന്നുണ്ടായിരുന്നു. ഇതിനിടയിൽ നിധിൻ ഗഡ്ഗരി തന്റെ കൈവശമുണ്ടായിരുന്ന മിഠായി നിർമല സീതാരാന്‍ നൽകി. അവരത് നന്ദി പറഞ്ഞ് സ്വീകരിച്ച് വായിലിട്ടു. വായിൽ മിഠായി അലിയിച്ചു കൊണ്ടായിരുന്നു തുടർ വായന.
ഇതിനിടയിൽ വീണ്ടും ഗ്ലാസിൽ നിന്ന് വെള്ളമെടുത്തു കുടിച്ചു. എന്നാൽ, വായനയ്ക്കിടയിൽ വീണ്ടും തടസങ്ങളുണ്ടായി. വയ്യായ്ക ഉണ്ടെങ്കിൽ വായന നിർത്താൻ സഭയിൽ നിന്ന് ആവശ്യമുയർന്നപ്പോൾ 'ഇല്ല, ഇനി രണ്ടു പേജു കൂടി മാത്രമേയുള്ളൂ' എന്നായിരുന്നു ധനമന്ത്രിയുടെ മറുപടി. തുടർന്ന് വായന നടത്താൻ ശ്രമിച്ചെങ്കിലും വീണ്ടും അവശതയായി.