ന്യൂഡൽഹി: പച്ചക്കറി വാങ്ങാന്‍ 30 രൂപ ചോദിച്ചതിന് യുവതിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി. ഉത്തര്‍പ്രദേശിലെ നോയിഡയിലെ റാവോച്ചി മാര്‍ക്കറ്റില്‍ വച്ചാണ് സംഭവം. 32കാരനായ സാബിര്‍ ആണ് ഭാര്യ സൈനബിനെ മുത്തലാഖ് ചൊല്ലിയത്. ഇയാള്‍ സൈനബിനെ സ്ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുകയും ചെയ്തു.