ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നോക്ക ജാതിക്കാരനല്ലെന്ന മായാവതിയുടെ പരാമർശത്തിന് മറുപടിയുമായി നരേന്ദ്രമോദി. തന്റെ ജാതിയെ കുറിച്ച് ഓർമിപ്പിച്ചതിന് മായാവതിക്കും അഖിലേഷിനും കോൺഗ്രസിനും നന്ദിയുണ്ടെന്ന് മോദി പറഞ്ഞു.
2/ 5
താൻ അങ്ങേയറ്റം പിന്നോക്കക്കാരനാണെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ ജാതി വളരെ ചെറുതാണെന്നും എന്റെ ജാതിയിൽ ഒന്നോ രണ്ടോ വീടുകൾ മാത്രമാണ് ഗ്രാമത്തിൽ ഉണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
3/ 5
തന്നെ ജാതി രാഷ്ട്രീയത്തിലേക്ക് വലിച്ചിവയ്ക്കരുതെന്നും മോദി പറഞ്ഞു. എസ്പിക്കും ബിഎസ്പിക്കും ജാതി രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും എന്നാൽ തനിക്ക് രാജ്യത്തെ സേവിക്കാനുള്ള അവസരമാമെന്നും മോദി വ്യക്തമാക്കി.
4/ 5
അഖിലേഷും മുലായവുമാണ് പിന്നോക്ക ജാതിയിൽ നിന്നുള്ളതെന്നും ഇരുവരും പിന്നോക്കക്കാരുടെ വികസനത്തിനു വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും മായാവതി പറഞ്ഞു. എന്നാൽ മോദി പിന്നോക്കക്കാരനല്ലെന്ന് മായാവതി പറഞ്ഞിരുന്നു.
5/ 5
അധികാരത്തിനു വേണ്ടി മാത്രമാണ് മായാവതി സമാജ്വാദി പാർട്ടിയുടെ പിന്തുണ തേടിയതെന്ന് മോദി പറഞ്ഞു.