ഭുവനേശ്വർ: ഫോനി ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോൾ ഒഡീഷയിൽ കൊല്ലപ്പെട്ടത് എട്ടുപേർ. രണ്ടു പതിറ്റാണ്ടിനിടെ ഇന്ത്യയിൽ ആഞ്ഞടിച്ച ശക്തമായ ചുഴലിക്കാറ്റായിരുന്നു ഫോനി. ഏകദേശം 12 ലക്ഷത്തോളം പേരെയാണ് ഒഡീഷയിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിച്ചതാകട്ടെ ഒഡീഷ പൊലീസും.