മദ്യം വീട്ടിലെത്തും; ഓൺലൈൻ പോർട്ടലുമായി ഒഡീഷ സർക്കാർ
ചില്ലറ വ്യാപാരികൾ നേരിട്ടും ഭക്ഷണ വിതരണ ഏജൻസികൾ വഴിയുമാണ് ഇതുവരെ മദ്യ വിതരണം നടത്തിയിരുന്നത്.
News18 Malayalam | June 2, 2020, 10:25 PM IST
1/ 6
ഭുവനേശ്വർ: കോവിഡ് പ്രതിസന്ധിയ്ക്കിടെ മദ്യ വിതരണത്തിന് ഓൺലൈൻ സംവിധാനം ഒരുക്കി ഒഡീഷ സർക്കാർ. ആവശ്യക്കാർക്ക് ഇഷ്ടപ്പെട്ട ബ്രാൻഡ് വീട്ടിലെത്തിച്ചു നൽകുന്ന സംവിധാനമാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്.
2/ 6
മദ്യ വിതരണത്തിനായി സർക്കാർ ഉടമസ്ഥതയിലുള്ള ഒ.എസ്.ബി.സിയാണ് പോർട്ടൽ വികസിപ്പിച്ചത്.
3/ 6
മദ്യ വിതരണത്തനായി http://www.osbc.co എന്ന പോർട്ടലാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന് ഒഡീഷ സ്റ്റേറ്റ് ബിവറേജ് കോർപ്പറേഷനിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
4/ 6
മദ്യ വിതരണത്തിൽ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനാണ് പോർട്ടൽ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
5/ 6
വീട്ടിൽ മദ്യം എത്തിച്ചു നൽകുന്നതിനുള്ള ഉത്തരവ് മെയ് 24 നാണ് സംസ്ഥാന സർക്കാർ പുറത്തിറക്കിയത്. ഇതേത്തുടർന്ന് ചില്ലറ വ്യാപാരികൾ നേരിട്ടും ഭക്ഷണ വിതരണ ഏജൻസികൾ വഴിയുമാണ് ഇതുവരെ മദ്യ വിതരണം നടത്തിയിരുന്നത്.
6/ 6
ഞായറാഴ്ച വരെ ലഭിച്ച 2,46,852 ഹോം ഡെലിവറികളിൽ 2,42,038 പേർക്കും മദ്യം വീടുകളിലെത്തിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് സർക്കാർ നിയന്ത്രണത്തിലുള്ള പോർട്ടൽ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.