പത്മശ്രീ: മലയാളി സാന്നിധ്യമായി നോക്കുവിദ്യാ പാവകളി കലാകാരി മൂഴിക്കൽ പങ്കജാക്ഷിയും സത്യനാരായണൻ മുണ്ടയൂരും
രണ്ടു മലയാളികൾക്കു പത്മശ്രീ. നോക്കുവിദ്യാ പാവകളി കലാകാരി മൂഴിക്കൽ പങ്കജാക്ഷിക്കും സത്യനാരായണൻ മുണ്ടയൂരിനും പത്മശ്രീ ലഭിച്ചു. അരുണാചല്‍ പ്രദേശിലെ ഗ്രാമീണ വിദ്യാഭ്യാസ പ്രവർത്തകനാണ് സത്യനാരായണൻ. 21 പേർക്കാണ് പത്മശ്രീ പുരസ്കാരം പ്രഖ്യാപിച്ചത്.
പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. രണ്ടു മലയാളികൾക്കു പത്മശ്രീ. നോക്കുവിദ്യാ പാവകളി കലാകാരി മൂഴിക്കൽ പങ്കജാക്ഷിക്കും സത്യനാരായണൻ മുണ്ടയൂരിനും പത്മശ്രീ ലഭിച്ചു. അരുണാചല്‍ പ്രദേശിലെ ഗ്രാമീണ വിദ്യാഭ്യാസ പ്രവർത്തകനാണ് സത്യനാരായണൻ.
2/ 22
മൂഴിക്കൽ പങ്കജാക്ഷി– നിലനിൽപ് ഭീഷണി നേരിടുന്ന നോക്കുവിദ്യ പാവകളി രംഗത്തു വർഷങ്ങളായി പ്രവർത്തിക്കുന്നു. എട്ടാം വയസ്സുമുതൽ കലാരംഗത്തു പ്രവര്‍ത്തിക്കുന്നു. രാമായണ, മഹാഭാരത കഥകളാണ് പാവകളിയിൽ പറയുന്നത്. കൊച്ചുമകൾ കെ.എസ്. രഞ്ജിനിക്കും പാവകളി പകർന്നുനൽകി.
3/ 22
സത്യനാരായണൻ മുണ്ടയൂർ– നാല് പതിറ്റാണ്ടായി അരുണാചലിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ സജീവം. കേരളത്തിൽ ജനിച്ച സത്യനാരായണൻ മുംബൈയിലെ റവന്യൂ ഓഫിസറുടെ ജോലി ഉപേക്ഷിച്ചാണ് അരുണാചലിലേക്കു പോയത്. 1979 മുതൽ അരുണാചൽ പ്രദേശിൽ പ്രവർത്തിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ലൈബ്രറികൾ സ്ഥാപിച്ചു.