ന്യൂഡൽഹി: കുടുതൽ മാർക്ക് നേടുന്നതല്ല വിജയത്തിന്റെ മാനദണ്ഡമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുട്ടികളും യുവാക്കളും മാതാപിതാക്കൾക്ക് ഒപ്പം കുടുതൽ സമയം ചെലവഴിക്കണം. ഫോണിൽ ചെലവഴിക്കുന്ന സമയം10 ശതമാനം മാത്രമാക്കി മാറ്റണമെന്നും മോദി പറഞ്ഞു. ഡൽഹിയിൽ താൽക്കത്തോറ സ്റ്റേഡിയത്തിൽ സമ്മർദ്ദമില്ലാതെ പരീക്ഷയെഴുതാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനായുള്ള പരീക്ഷാ പേ ചർച്ചയിൽ സംസാരിക്കുക ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.