ജൂനിയര്‍ എന്‍ജിനീയര്‍മാര്‍, ലോക്കോ പൈലറ്റുമാര്‍, ടെക്നീഷ്യന്മാര്, സിഐമാര്‍, എസ്ഐമാര്‍, കോണ്‍സ്റ്റബിള്‍മാര്‍, സ്റ്റെനോഗ്രാഫര്‍മാര്‍, ജൂനിയര്‍ അക്കൗണ്ടന്റ്, ഗ്രാമീണ്‍ ഡാക് സേവകര്‍, ആദായ നികുതി ഇന്‍സ്പെക്ടര്‍, അധ്യാപകര്‍, നഴ്സുമാര്‍, ഡോക്ടര്‍മാര്‍, സാമൂഹ്യ സുരക്ഷാ ഓഫീസര്‍മാര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം.
തൊഴിലാളികൾക്ക് അവരുടെ ആനുകൂല്യങ്ങൾ എത്രയും വേഗം എത്തിക്കാൻ തൊഴിൽ മന്ത്രാലയം പ്രതിജ്ഞ ബന്ധമായി നിലകൊള്ളുന്നു എന്ന് കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രി ശ്രീ രാമേശ്വർ തേലി പറഞ്ഞു . തിരുവനന്തപുരം റീജണൽ ഓഫീസ് സന്ദർശിക്കുകയായിരുന്നു മന്ത്രി. ജോലിയിൽ ഇരിക്കെ മരണപ്പെട്ട ആശ്രീതർക്കുള്ള പ്രൊവിഡൻ്റ് ഫണ്ട്,വിധവ പെൻഷൻ ഇൻഷ്വറൻസ് ആനുകൂല്യങ്ങളും അദ്ദേഹം വിതരണം ചെയ്തു .