പൊതു ശൗചാലയങ്ങളിൽ (public toilets) വനിതാ ലക്ചററുടെ ഫോൺ നമ്പറും ഇമെയിൽ ഐഡിയും അടങ്ങുന്ന അശ്ലീല പോസ്റ്ററുകൾ പതിച്ചെന്നാരോപിച്ച് സ്വകാര്യ കോളേജിലെ മൂന്ന് സഹപ്രവർത്തകർക്കെതിരെ കേസ്. തന്നെക്കുറിച്ച് അപകീർത്തികരമായ കുറിപ്പുകൾ അടങ്ങിയ പോസ്റ്റ്കാർഡുകൾ ലഭിച്ചതായി കഴിഞ്ഞ വർഷം ഡിസംബറിൽ ഇരയായ അദ്ധ്യാപിക മനസ്സിലാക്കിയത് വിവിധ കോളേജുകളിൽ ജോലി ചെയ്യുന്ന അദ്ധ്യാപകരിൽ നിന്ന് കോളുകൾ വരാൻ തുടങ്ങിയത്തിൽ പിന്നെയാണ്
പിന്നീട് ഈ വർഷം ഫെബ്രുവരിയിൽ അജ്ഞാതരിൽ നിന്നും കോളുകൾ വരാൻ തുടങ്ങി. താമസിയാതെ ഇത് കുടുംബത്തിന് അസഹനീയമായിത്തീർന്നു. അവർ പോലീസിൽ പരാതി നൽകി. അധ്യാപികയുടെ ബന്ധുക്കൾക്കും ലക്ചറർമാർക്കും പോസ്റ്റ്കാർഡുകൾ എഴുതുകയും പിന്നീട് ഇൻലൻഡ് കത്തുകൾ അയയ്ക്കുകയും ചെയ്തതായി പോലീസ് കമ്മീഷണർ പറഞ്ഞു (തുടർന്ന് വായിക്കുക)
ബന്തങ്ങാടി താലൂക്കിലെ ലൈലയിലെ സ്വകാര്യ കോളജ് കറസ്പോണ്ടന്റ് പ്രകാശ് ഷേണായി (44), സാമ്പത്തിക ശാസ്ത്ര അധ്യാപകൻ ബണ്ട്വാൾ സിദ്ധകട്ടെയിലെ പ്രദീപ് പൂജാരി (36), ഉഡുപ്പി ഹെബ്രി സ്വദേശി താരനാഥ് ബി.എസ്. ഷെട്ടി (32) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കേസിൽ ഉൾപ്പെട്ട രണ്ടോ മൂന്നോ പേർ ഉടൻ പിടിയിലാകാനാണ് സാധ്യത
സുള്ള്യ, സംപാജെ, സുബ്രഹ്മണ്യ, മടിക്കേരി, മൈസൂരു, ചിക്കമംഗളൂരു, മുടിഗെരെ, ബലെഹോന്നൂർ, എൻആർ പുര, ശിവമോഗ തുടങ്ങിയ സ്ഥലങ്ങളിലെ ബസ് സ്റ്റാൻഡുകളിലെ ടോയ്ലറ്റുകളിൽ അധ്യാപികയുടെ മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും അടങ്ങിയ പോസ്റ്ററുകൾ അവർ ഒട്ടിച്ചു. 10 ദിവസത്തിനുള്ളിൽ തനിക്ക് 800ലധികം കോളുകൾ വന്നതായി അദ്ധ്യാപിക പറഞ്ഞു. പീഡനം സഹിക്കവയ്യാതെ ജീവിതം അവസാനിപ്പിക്കാൻ പോലും ആലോചിച്ചു എന്ന് അവർ പറഞ്ഞു