റായ്ബറേലിയിലെ ഹാത്തി പാര്‍ക്ക്, കച്ചാരി റോഡ് വഴി റോഡ് ഷോ ആയാണ് സോണിയ ഗാന്ധി കലക്ട്രേറ്റില്‍ എത്തി പത്രിക സമര്‍പ്പിച്ചത്. സോണിയ ഗാന്ധി അഞ്ചാം തവണയാണ് റായ്ബറേലിയിൽ നിന്ന് ജനവിധി തേടുന്നത്. കോൺഗ്രസില്‍ നിന്നും ബിജെപിയിൽ ചേർന്ന ദിനേശ് പ്രതാപ് സിങ്ങാണ് എതിരാളി.