ന്യൂഡല്‍ഹി: വനിതാ സുഹൃത്തിനെ വിമാനയാത്രയ്ക്കിടെ കോക്പിറ്റില്‍ കയറ്റിയ എയര്‍ ഇന്ത്യ പൈലറ്റിനെ സസ്പെൻഡ് ചെയ്തു. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് എയർഇന്ത്യ പൈലറ്റിനെ മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. സുരക്ഷ പ്രശ്നം പരിഹരിക്കുന്നതില്‍ വീഴ്ചവരുത്തിയ എയര്‍ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴയിട്ടു. സഹപൈലറ്റിന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.