നീതി നടപ്പിലായി. സ്ത്രീകളുടെ അന്തസ്സും സുരക്ഷയും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടെ നാരി ശക്തി എല്ലാ മേഖലയിലും മികവ് പുലർത്തിയിട്ടുണ്ട്. സമത്വത്തിനും അവസരത്തിനും ഊന്നൽ നൽകുന്ന, സ്ത്രീ ശാക്തീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു രാഷ്ട്രം നാം ഒന്നിച്ച് കെട്ടിപ്പടുക്കണം, മോദി ട്വീറ്റിൽ പറയുന്നു
നിര്‍ഭയ കൂട്ടക്കൊല കേസിലെ നാല് പ്രതികളുടേയും വധശിക്ഷ നടപ്പാക്കിയത് കൃത്യംസമയം പാലിച്ചായിരുന്നു. അര്‍ധരാത്രിയില്‍ ഡൽഹി ഹൈക്കോടതിയിലും പിന്നീട് പുലര്‍ച്ചെ മൂന്നര വരെ സുപ്രീംകോടതിയിലും നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ തടയണം എന്നാവശ്യപ്പെട്ടുള്ള വാദം നടന്നിരുന്നു. വധശിക്ഷ മാറ്റിവച്ചേക്കുമോ എന്ന ആകാംക്ഷയ്ക്ക് ഒടുവിലാണ് വധശിക്ഷ നടപ്പാക്കുന്നതിനെതിരെ പ്രതികളുടെ അഭിഭാഷകനായ എപി സിംഗ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയത്