1/ 4


പിറന്നാൾ ദിനത്തിൽ അമ്മയുടെ അനുഗ്രഹം വാങ്ങാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധിനഗറിലെത്തി. ഗുജറാത്തിലെ ഗാന്ധിനഗറിലെ വീട്ടിലെത്തിയ മോദി അമ്മ ഹീരാബെന്നിനൊപ്പമാണ് ഉച്ചഭക്ഷണം കഴിച്ചത്.
2/ 4


അമ്മയോടൊപ്പം സമയം ചിലവഴിച്ച ശേഷം അയൽവാസികളുമായി സൗഹൃദം പങ്കുവച്ച ശേഷമാണ് മോദി മടങ്ങിയത്. നരേന്ദ്ര മോദിയുടെ 98 വയസ്സുള്ള മാതാവ് ഹീരാബെൻ ഇളയ മകൻ പങ്കജ് മോദിക്കൊപ്പമാണ് താമസം.
3/ 4


വിശേഷ ദിവസങ്ങളിൽ മോദി തിരക്കെല്ലാം മാറ്റിവച്ച് മാതാവിനെ കാണാൻ ഇവിടെ എത്താറുണ്ട്. 69 ാം പിറന്നാള്‍ ആഘോഷിക്കുന്നതിനായി തിങ്കളാഴ്ച രാത്രി തന്നെ മോദി അഹമ്മദാബാദില്‍ എത്തിയിരുന്നു.