സേനകൾ തമ്മിലുള്ള ഏകോപനം കൂടുതൽ മെച്ചപ്പെടുത്താൻ പ്രതിരോധ മേധാവിയെ നിയമിക്കുമെന്നു പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 73-ാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയിൽ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നു സേനകളും തമ്മിലുള്ള ഏകോപനം സുഗമമാക്കാനാണ് പ്രതിരോധ മേധവിയെ നിയമിക്കുന്നത്. 1999-ൽ കാർഗിൽ യുദ്ധകാലത്ത് പ്രതിരോധ മേധാവി വേണമെന്ന ആവശ്യം ആദ്യമായി ഉയർന്നു വന്നത്.
കാർഗിൽ യുദ്ധ അവലോകന കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ ഉപപ്രധാനമന്ത്രിയായിരുന്ന എൽ.കെ അദ്വാനിയുടെ നേതൃത്വത്തിലുള്ള മന്ത്രി തല സമിതിയും പ്രതിരോധ മേധാവിയെ നിയമിക്കണമെന്ന് ശിപാർശ ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നടപ്പാകുന്നതോടെ മൂന്നു സേനാ വിഭാഗങ്ങൾക്കും കൂടി ഒരു പൊതുതലവൻ രാജ്യത്തുണ്ടാകും.