മൈസൂരു: കർണാടക ബന്ദിപുർ കടുവ സങ്കേതത്തിൽ സഫാരി നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. 'പ്രോജക്ട് ടൈഗർ' പദ്ധതിയുടെ വാർഷികം ഉദ്ഘാടനത്തിനായി ബന്ദിപുരിലെത്തിയതായിരുന്നു മോദി. കാക്കി പാന്റ്, കറുത്ത തൊപ്പി, കാമോഫ്ലാഷ് ടീ ഷർട്ട്, ജാക്കറ്റ് എന്നിവ ധരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം.