ന്യൂഡൽഹി: നിർമാണത്തിലിരിക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ച അശോകസ്തംഭത്തിന്റെ അനാച്ഛാദനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു.
2/ 10
4.34 മീറ്റർ വീതിയും 6.5 മീറ്റർ ഉയരവുമുള്ളതും അശോകസ്തംഭം പൂർണ്ണമായും വെങ്കലത്തിലാണ് നിർമിച്ചത്. 9500 കിലോയാണ് ഭാരം.
3/ 10
വെങ്കലത്തിൽ അശോക സ്തംഭം നിർമ്മിക്കാൻ മാത്രം ഏകദേശം ഒമ്പത് മാസം സമയമെടുത്തു.
4/ 10
6500 കിലോ വരുന്ന ഉരുക്ക് സ്തൂപത്തിലാണ് അശോക സ്തംഭം പിടിപ്പിച്ചിരിക്കുന്നത്.
5/ 10
പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ മേൽക്കൂരയിൽ ദേശീയ ചിഹ്നം പതിപ്പിക്കുന്നതിനുള്ള രൂപരേഖ തയാറാക്കൽ പ്രക്രിയയും ക്ലേ മോഡലിംഗ്/കമ്പ്യൂട്ടർ ഗ്രാഫിക് മുതൽ വെങ്കല കാസ്റ്റിംഗും മിനുക്കുപണിയും വരെ എട്ട് വ്യത്യസ്ത ഘട്ടങ്ങളിലൂടെയാണ് കടന്നുപോയത്.
6/ 10
പുതിയ പാർലമെന്റിന്റെ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന തൊഴിലാളികളോട് പ്രധാനമന്ത്രി സംസാരിച്ചു.
7/ 10
നിലവിലെ പാർലമെന്റ് കെട്ടിടത്തോട് ചേർന്ന് നിർമ്മിക്കുന്ന പുതിയ പാർലമെന്റ് മന്ദിരം ത്രികോണാകൃതിയിലാണ്.
8/ 10
2021 ജനുവരിയിൽ 971 കോടി രൂപ ചെലവിൽ ആരംഭിച്ച പദ്ധതി പാർലമെന്റിന്റെ ഈ വർഷത്തെ ശീതകാല സമ്മേളനത്തോടനുബന്ധിച്ച് പൂർത്തീകരിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.
9/ 10
പുതിയ പാർലമെന്റിൽ ലോക്സഭാ ചേംബറിൽ 888 അംഗങ്ങൾക്കും രാജ്യസഭയിൽ 384 അംഗങ്ങൾക്കും സംയുക്ത സമ്മേളനത്തിനായി 1,272 സീറ്റുകളും ഒരുക്കിയിട്ടുണ്ട്.
10/ 10
കേന്ദ്ര പൊതുമരാമത്ത് വകുപ്പ് അതിന്റെ കരാറുകാരായ ടാറ്റാ പ്രൊജക്ട്സ് ലിമിറ്റഡ് മുഖേനെയാണ് പുതിയ പാർലമെന്റ് മന്ദിരം നിർമിക്കുന്നത്.