ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമുവിന്റെ ഒഡീഷയിലെ ജന്മദേശത്ത് ആഘോഷം തുടങ്ങി. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു മുന്നിട്ടു നില്‍ക്കുകയാണ്. ആദ്യറൗണ്ടില്‍ പാര്‍ലമെന്റംഗങ്ങളുടെ വോട്ടുകള്‍ എണ്ണിയപ്പോള്‍ ദ്രൗപദി മുര്‍മുവിന് 72.19 ശതമാനം വോട്ടു ലഭിച്ചു. (Image: News18)
വോട്ടുമൂല്യത്തിന്റെ കണക്കുപ്രകാരം ഏതാണ്ട് മൂന്നു ലക്ഷത്തി എഴുപത്തെണ്ണായിരം വോട്ടുകള്‍ ഇതുവരെ ദ്രൗപദി മുര്‍മുവിന് ലഭിച്ചിട്ടുണ്ട്. ഒരു ലക്ഷത്തി നാല്‍പ്പത്തയ്യായിരം വോട്ടുമൂല്യമാണ് യശ്വന്ത് സിന്‍ഹയ്ക്ക് ലഭിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ ജനപ്രതിനിധികളുടെ വോട്ടുകളാണ് അടുത്ത റൗണ്ടില്‍ എണ്ണുന്നത്. അഞ്ചുമണിയോടെ തെരഞ്ഞെടുപ്പ് ഫലം അറിയാനാകും. (Image: News18)
നാടോടി കലാകാരന്മാരും ആദിവാസി നർത്തകരും അന്തിമ പരിശീലനത്തിലാണ്, ഫലം പ്രഖ്യാപിച്ചയുടൻ തെരുവിലിറങ്ങാൻ ഇവരെല്ലാം തയ്യാറാണ്. രാജ്യത്തെ ആദ്യത്തെ ആദിവാസി വനിത രാഷ്ട്രപതിയെ കാണാൻ അവർ ശ്വാസമടക്കി കാത്തിരിക്കുകയാണ്. ജാർഖണ്ഡിലെ മുൻ ഗവർണറായിരുന്ന ദ്രൗപദി മുർമുവിന്റെ വിജയത്തിനായി ജാർഖണ്ഡിലെ രാജ്രപ്പയിലെ പ്രശസ്തമായ ചിന്നമസ്തിക ക്ഷേത്രത്തിലും പ്രത്യേക പ്രാർത്ഥനകൾ നടന്നു. (Image: News18)