PM Modi| വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെഗാ റോഡ്ഷോയും 'ചായ് പേ' ചർച്ചയും
ഉത്തർപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിന് മുന്നോടിയായി ബിജെപി സ്ഥാനാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെഗാ റോഡ്ഷോ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസിയിലെ റോഡ് ഷോ മാൽദാഹിയ റൗണ്ട് എബൗട്ടിൽ നിന്ന് ആരംഭിച്ച് ചൗക്കിൽ സമാപിച്ചു. (Image: Special Arrangement)
2/ 13
മാൽദാഹിയ ക്രോസിംഗിലെ സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി റോഡ്ഷോ ആരംഭിച്ചത്. (Image: special arrangements)
3/ 13
പ്രധാനമന്ത്രിയുടെ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ വിശുദ്ധ നഗരത്തിലൂടെ വാഹനവ്യൂഹം മൂന്ന് കിലോമീറ്ററിലധികം സഞ്ചരിച്ചപ്പോൾ തുറന്ന മേൽക്കൂരയുള്ള വാഹനത്തിൽ മോദി നിന്നു. (Image: special arrangements)
4/ 13
റോഡ്ഷോയിലൂടനീളം ജനക്കൂട്ടം മോദിയെ അനുഗമിക്കുകയും ബാൽക്കണിയിലും മേൽക്കൂരയിലും നിരവധി ആളുകൾ അദ്ദേഹത്തിന് നേരെ കൈവീശി കാണിക്കുകയും ചെയ്തു. News18
5/ 13
ജനക്കൂട്ടം ജയ് ശ്രീറാം, ഹര ഹര മഹാദേവ് എന്ന് വിളിക്കുകയും മോദി അവർക്ക് നേരെ കൈ വീശുകയും കൈകൾ കൂപ്പുകയും ചെയ്തപ്പോൾ പലയിടത്തും റോസാദളങ്ങൾ വർഷിച്ചു. News18
6/ 13
മാർച്ച് 7 ന് വോട്ടെടുപ്പിന് മുന്നോടിയായി രണ്ട് ദിവസത്തെ സന്ദർശനത്തിനായി മിർസാപൂരിൽ ഒരു റാലിയെ അഭിസംബോധന ചെയ്തതിന് ശേഷമാണ് മോദി വാരണാസി ലോക്സഭാ മണ്ഡലത്തിലെത്തിയത്. News18
7/ 13
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ചതിന് ശേഷം വാരാണാസിയിൽ മോദി തന്റെ ആദ്യ റോഡ്ഷോ നടത്തിയത്. News18
8/ 13
കന്റോൺമെന്റ്, വാരാണാസി നോർത്ത്, വാരാണാസി സൗത്ത് എന്നീ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലാണ് മോദി റോഡ്ഷോ നടത്തിയത്. News18
9/ 13
തെരഞ്ഞെടുപ്പ് കമ്മീഷൻ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി പ്രചാരണത്തിനുള്ള അവസാന ദിവസമായ ശനിയാഴ്ച പ്രധാനമന്ത്രി തന്റെ വാരണാസി യാത്ര അവസാനിപ്പിക്കും. രോഹാനിയ അസംബ്ലി മണ്ഡലത്തിലെ ഖജുരിയ ഗ്രാമത്തിലെ റാലിയോടെയാകും ഇത്. News18
10/ 13
ജനങ്ങൾക്ക് നേരെ കൈവീശുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. News18
11/ 13
പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പ്രാദേശിക സ്റ്റാളിൽ നിന്ന് ചായ കുടിക്കുന്നു. News18
12/ 13
ചായക്കടയിൽ വയോധികനുമായി കുശലാന്വേഷണം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. News18
13/ 13
ചായക്കടയിൽ ചുറ്റും കൂടിയവരുമായി പ്രധാനമന്ത്രി സംസാരിക്കുന്നു.. News18