വൈറസിന്റെ സാമൂഹ്യ വ്യാപനം തടയുന്നതിന് അത്യാവശ്യമല്ലാത്ത യാത്രകൾ മാറ്റിവയ്ക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. യാത്രക്കാരില്ലാത്തതിനെ തുടർന്ന് നിരവധി ട്രെയിനുകളും റെയിൽവെ റദ്ദാക്കി. വൈറസിന്റെ വ്യാപനം തടയുന്നതിന് മാർച്ച് 31 വരെ സ്കൂളുകൾക്കും കോളജുകൾക്കും പഞ്ചാബിൽ നേരത്തെ തന്നെ അവധി നൽകിയിരുന്നു.