ന്യൂഡൽഹി: കോവിഡ് 19 വ്യാപനത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിപ്പോയ പ്രവാസികളായ ഇന്ത്യക്കാരെ എത്രയും പെട്ടെന്ന് തിരികെ എത്തിക്കണമെന്ന് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി.
2/ 6
ബുധനാഴ്ചയാണ് രാഹുൽ ഗാന്ധി കേന്ദ്രസർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
3/ 6
കോവിഡ് 19 ഗൾഫ് മേഖലകളിലെ വ്യവസായ മേഖലയിൽ വലിയ തോതിലുള്ള ഇടിവിന് കാരണമായിട്ടുണ്ട്. ആയിരക്കണക്കിന് ഇന്ത്യക്കാർ എങ്ങനെയെങ്കിലും വീട്ടിൽ എത്തിയാൽ മതിയെന്ന ചിന്തയിലാണുള്ളതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
4/ 6
"സർക്കാർ എത്രയും പെട്ടെന്ന് അത്യാവശ്യമായി തിരികെയെത്തേണ്ട സഹോദരി സഹോദരൻമാരെ ഇന്ത്യയിലേക്ക് മടക്കിയെത്തിച്ച് ക്വാറന്റെൻ ചെയ്യണം" - രാഹുൽ ഗാന്ധി ട്വിറ്ററിൽ ആവശ്യപ്പെട്ടു.
5/ 6
അതേസമയം, വിദേശരാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളായ ഇന്ത്യക്കാരെ എത്രയും പെട്ടെന്ന് തിരിച്ചു കൊണ്ടുവരാൻ കഴിയില്ലെന്ന് സുപ്രീംകോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
6/ 6
യാത്രാനുമതി നൽകുന്നത് ലോക്ക്ഡൗണിന്റെ ലംഘനമാകുമെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു. എവിടെയാണോ ഉള്ളത് അവിടെ തുടരുകയാണ് വേണ്ടതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചിരുന്നു.