ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. തെരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തിയതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ രാഹുലിന് ബുധനാഴ്ച നോട്ടീസ് നൽകിയത്.
2/ 6
24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകാനാണ് നിർദേശം. അമേഠിയിൽ ന്യായ് ബാനറുകൽ സ്ഥാപിച്ചത് ചട്ട ലംഘനമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്.
3/ 6
'ന്യായ് ഉടൻ സംഭവിക്കും' എന്ന് എഴുതിയ ബാനറുകളാണ് അമേഠിയിൽ സ്ഥാപിച്ചിട്ടുള്ളത്. ഇവയിൽ രാഹുലിന്റെ ചിത്രവും ഉണ്ട്.
4/ 6
പ്രാദേശിക തെരഞ്ഞെടുപ്പ് ഓഫീസർമാരുടെ അനുമതി ഇല്ലാതെയാണ് ഈ ബാനറുകൾ സ്ഥാപിച്ചിരിക്കുന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസിൽ പറയുന്നത്.
5/ 6
കെട്ടിടത്തിന്റെ അനുമതിയും നേടിയിട്ടില്ലെന്ന് കമ്മീഷൻ പറയുന്നു. 10X 25 വലിപ്പമുള്ള ഏഴ് ബോർഡുകള്‍ സ്ഥാപിച്ചത് ചട്ട ലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ലൈയിംഗ് സ്ക്വാഡ് കണ്ടെത്തിയിട്ടുണ്ട്.
6/ 6
കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ടതാണ് ന്യായ്. പാവപ്പെട്ടവർക്ക് മിനിമം വരുമാനം ഉറപ്പുവരുത്തുന്ന പദ്ധതിയാണ് ന്യായ്.