Rahul Gandhi | ജെല്ലിക്കെട്ട് മത്സരം കാണാൻ രാഹുല്‍ ഗാന്ധി തമിഴ്നാട്ടില്‍; വൈറലായി ചിത്രങ്ങൾ
രാഹുല്‍ ഗാന്ധി ആവണിയാപുരത്താണ് ജെല്ലിക്കെട്ട് മത്സരം കാണാനെത്തിയത്
News18 Malayalam | January 14, 2021, 6:52 PM IST
1/ 5
പൊങ്കല്‍ ആഘോഷിക്കാന്‍ തമിഴ്നാട്ടില്‍ എത്തി കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. വ്യാഴാഴ്ച ഡല്‍ഹിയില്‍നിന്ന് മധുരയിലെത്തിയ രാഹുല്‍ ഗാന്ധി ആവണിയാപുരത്താണ് ജെല്ലിക്കെട്ട് മത്സരം കാണാനെത്തിയത്.
2/ 5
തമിഴ് ജനതയെയും ഭാഷയെയും സംസ്കാരത്തെയും ലക്ഷ്യമിടാമെന്ന് ചിന്തിക്കുന്നവര്‍ക്കുള്ള സന്ദേശമാണ് തന്റെ സന്ദര്‍ശനമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
3/ 5
അവര്‍ക്കൊപ്പം നിന്നുകൊണ്ട് അവരുടെ സംസ്കാരം സംരക്ഷിക്കുകയും ചെയ്യേണ്ടത് തന്റെ കടമയാണെന്ന് ജെലിക്കെട്ട് മത്സരവേദിയെ അഭിസംബോധന ചെയ്ത് രാഹുല്‍ ഗാന്ധി പറഞ്ഞു.
4/ 5
പങ്കെടുക്കുന്ന യുവാക്കളുടെയും കാളകളുടെയും സുരക്ഷ ഉറപ്പാക്കി, ചിട്ടയോടെയും സുരക്ഷിതവുമായ രീതിയില്‍ ജെല്ലിക്കെട്ട് സംഘടിപ്പിക്കുന്നത് കാണാനായതില്‍ സന്തോഷമുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
5/ 5
കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പാണെന്ന വിമര്‍ശനവുമായി ബിജെപി രംഗത്ത് എത്തിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് രാഹുല്‍ സന്ദര്‍ശനത്തിനെത്തിയത്.