ന്യൂഡൽഹി: വയനാടിന് പിന്നിലും ഉത്തർപ്രദേശിലെ അമേഠിയിലും രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു. പാർട്ടിയുടെ ശക്തി തെളിയിക്കുന്ന റോഡ് ഷോയോടെയാണ് രാഹുൽ പ്രതിക സമർപ്പിക്കാനെത്തിയത്.
2/ 10
കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതയുള്ള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കും റോബർട്ട് വാദ്രക്കും ഒപ്പമായിരുന്നു റോഡ് ഷോ.
3/ 10
കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയാണ് അമേഠിയിൽ രാഹുലിന്റെ എതിരാളി.
4/ 10
അച്ഛനും അമ്മയും ഇളയച്ഛനും പ്രതിനിധീകരിച്ചിരുന്ന അമേഠിയിലാണ് പാർലമെന്ററി രാഷ്ട്രീയത്തിൽ രാഹുൽ ഗാന്ധി പയറ്റി തുടങ്ങിയതും പയറ്റി തെളിഞ്ഞതും.
5/ 10
രണ്ടാം സീറ്റായി വയനാട്ടിലും രാഹുൽ മത്സരിക്കുന്നത് അമേഠിയിലെ പരാജയഭീതി മൂലമാണെന്ന ബിജെപിയുടെ ആരോപണങ്ങൾക്ക് മറുപടി നൽകുന്നതായിരുന്നു പത്രിക സമർപ്പിക്കുന്നതിന് മുമ്പ് നടത്തിയ റോഡ് ഷോ.
6/ 10
പ്രയങ്ക ഗാന്ധിക്കും റോബർട്ട് വാദ്രക്കും അവരുടെ മക്കൾക്കുമൊപ്പമായിരുന്നു ഗാന്ധി കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലത്തിലെ റോഡ് ഷോ.
7/ 10
പ്രിയങ്കയും റോബർട്ട് വാദ്രയും പത്രിക സമർപ്പണത്തിനും ഒപ്പമുണ്ടായിരുന്നു.
8/ 10
കഴിഞ്ഞ തവണ രാഹുലിനോട് ഒരു ലക്ഷത്തിലധികം വോട്ടിനു തോറ്റ സ്മൃതി ഇറാനിയാണ് എതിരാളി.
9/ 10
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അമേഠിയിലെ അഞ്ചു നിയസഭ മണ്ഡലങ്ങളിൽ നാലിലും ബിജെപിയാണ് ജയിച്ചത്.
10/ 10
മെയ് ആറിന് അഞ്ചാം ഘട്ടത്തിലാണ് അമേഠിയിൽ വോട്ടെടുപ്പ്.