റായ്ബറേലിയായിരുന്നു ഇന്ദിരയുടെ തട്ടകം. അടിയന്തരാവസ്ഥയ്ക്ക് ശേഷം രാജ്നാരായൺ എന്ന സോഷ്യലിസ്റ്റിന് മുന്നിൽ ഇന്ദിര തോറ്റു. 77 ലെ ഇന്ദിരാവിരുദ്ധ തരംഗത്തിൽ ഒപ്പം നിന്ന കർണാടക വഴി പാർലമെന്റിലെത്താനായിരുന്നു തീരുമാനം. ചിക്മാംഗ്ലൂർ എംപി ഡി ബി ചന്ദ്രഗൗഡ ഇന്ദിരാഗാന്ധിക്കായി മണ്ഡലമൊഴിഞ്ഞു. ഇന്ദിരയെ മകളെന്ന് വിളിച്ച് ജനങ്ങൾ ആർപ്പുവിളിച്ചു. വീണ്ടും ഇന്ദിരാവിജയങ്ങളുടെ തുടക്കം.
80ൽ ഇന്ദിര ആന്ധ്രയിലെ മേഡക്കിലേക്കു മാറി. 1999 ൽ തെരഞ്ഞെടുപ്പിലെ കന്നിയങ്കത്തിന് ഇറങ്ങിയ സോണിയാ ഗാന്ധി അമേഠിക്കൊപ്പം തെരഞ്ഞെടുത്തത് കർണാടകയിലെ ബെല്ലാരി. 98ൽ അമേഠിയിൽ ബിജെപി ജയിച്ചതാണ് സുരക്ഷിത മണ്ഡലം തേടാൻ സോണിയയെ പ്രേരിപ്പിച്ചത്. അതുവരെ ബെല്ലാരിക്ക് കോൺഗ്രസിനെ മാത്രം ജയിപ്പിച്ച ചരിത്രമായിരുന്നു ഉണ്ടായിരുന്നത്.