ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ താരം രജനീകാന്ത് രാവിലെ വോട്ട് രേഖപ്പെടുത്തി. ചെന്നൈയിലെ സ്റ്റെല്ലാ മേരീസ് കോളജിലെ പോളിംഗ് ബൂത്തിലാണ് രജനീകാന്ത് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ 7.10ഓടെ തന്നെ പോളിംഗ് ബൂത്തിലെത്തിയ രജനീകാന്ത് സമ്മതിദാനാവകാശം വിനിയോഗിച്ചു. തമിഴ് നാട്ടിലെ വെല്ലൂർ ഒഴികെയുള്ള 38 ലോക്സഭാ സീറ്റുകളിലേക്കും 18 നിയമസഭാ സീറ്റുകളിലേക്കുമാണ് പോളിംഗ് നടക്കുന്നത്. രാവിലെ ഏഴിന് ആരംഭിച്ച പോളിംഗ് വൈകിട്ട് ആറുവരെ തുടരും.