കിഴക്കന്‍ ലഡാക്കിലെ റെസാങ് ലായില്‍ നവീകരിച്ച യുദ്ധ സ്മാരകം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ആര്‍മി പ്രകടിപ്പിക്കുന്ന നിശ്ചയദാര്‍ഢ്യത്തിന്റെയും ധൈര്യത്തിന്റെയും ഉദാഹരണമെന്നാണ് സ്മാരകമെന്ന് അദ്ദേഹം പറഞ്ഞു റെസാങ് ലായില്‍ എത്തുയപ്പോള് രാജ്യത്തിനായി ത്യാഗം സഹിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി പ്രതിരോധ മന്ത്രി ട്വീറ്റ് ചെയ്തിരുന്നു കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയും ചൈനയും തമ്മില്‍ രൂക്ഷമായ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന സമയത്താണ് നവീകരിച്ച യുദ്ധസ്മാരകം തുറന്നത്.