രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്കാരിക തനിമയും വിളിച്ചോതുന്നതായിരുന്നു 74-ാം റിപ്പബ്ലിക് ദിന പരേഡ്. മുന്‍പ് രാജ്പഥ് എന്നറിയപ്പെട്ടിരുന്ന ഈ വീഥി കര്‍ത്തവ്യപഥ് എന്ന് പേര് മാറ്റിയ ശേഷം നടക്കുന്ന ആദ്യ റിപ്പബ്ലിക് ദിന പരേഡാണ് ഇത്തവണത്തേത് എന്ന പ്രത്യേകതയുമുണ്ട്.
2/ 14
കര,വ്യോമ,നാവിക സേനകളുടെ കരുത്ത് പ്രകടമാക്കുന്ന സേനാംഗങ്ങളുടെ പരേഡില്‍ രാഷ്ട്രപതി ദ്രൗപദി മുർമു അഭിവാദ്യം സ്വീകരിച്ചു. വിവിധ അര്‍ദ്ധ സൈനിക വിഭാഗങ്ങളും അശ്വസേനയും ക്യാമല്‍ ട്രൂപ്പും പരേഡില്‍ അണിനിരന്നു.
3/ 14
കര്‍ത്തവ്യപഥിലെ റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന്
4/ 14
വിവിധ സേനാവിഭാഗങ്ങളുടെ യുദ്ധ ആയുധങ്ങളും പരേഡില്‍ പ്രദര്‍ശിപ്പിച്ചു.
5/ 14
വ്യോമസേനയുടെ ആകാശ് എയര്‍ മിസൈല്‍ സിസ്റ്റം റിപ്പബ്ലിക് ദിന പരേഡില്‍ കടന്നുപോകുന്നു
6/ 14
കരസേനയുടെ ബ്രഹ്മോസ് മിസൈല്‍ സിസ്റ്റം
7/ 14
കരസേനയുടെ അര്ജുന് യുദ്ധ ടാങ്കുകള്‍
8/ 14
വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടേതുമായി 17 ഫ്ലോട്ടുകളും വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടേതുമായി 6 ഫ്ലോട്ടുകളും പരേഡിൽ അണിനിരന്നു.
9/ 14
സ്ത്രീശക്തി...സ്ത്രീ ശാക്തീകരണത്തിന് സഹായിച്ച ഗോത്ര പാരമ്പര്യം എന്ന ആശയം മുൻനിർത്തി 24 സ്ത്രീകളുമായാണ് കേരളം ടാബ്ലോ അവതരിപ്പിച്ചത്.
10/ 14
സുസ്ഥിര ജീവിത ശൈലി ടൂറിസം ജൈവ കൃഷി എന്നിവയിലൂടെ സാധ്യമാക്കുക എന്ന സന്ദേശവുമായി ത്രിപുര ഒരുക്കിയ ടാബ്ലോ
11/ 14
ലഡാക്കിന്റെ ടൂറിസവും സംയുക്ത സംസ്കാരവും എന്ന ആശയത്തിലൊരുക്കിയ ടാബ്ലോ.
12/ 14
കോർബറ്റ് നാഷണൽ പാർക്കും അൽമോറയിലെ ജഗേശ്വർ ധാമും ചിത്രീകരിക്കുന്ന ഉത്തരാഖണ്ഡിന്റെ ടാബ്ലോ
13/ 14
മകര സംക്രാന്തി കാലത്തെ കർഷകരുടെ ഉത്സവമായ 'പ്രഭല തീർത്ഥം' ആന്ധ്രാപ്രദേശിന്റെ ടാബ്ലോയില്‍
14/ 14
'ക്ലീൻ-ഗ്രീൻ എനർജി എഫിഷ്യന്റ് ഗുജറാത്ത്' എന്ന വിഷയത്തിൽ പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസ്സുകളെ കുറിച്ച് ഗുജറാത്ത് ഒരുക്കിയ ടാബ്ലോ