ലക്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവർക്കെതിരായ പൊലീസ് നടപടിക്കെതിരെ വിമർശനങ്ങൾ ഉയർന്നതിനു പിന്നാലെ നടപിടയെ ന്യായീകരിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
2/ 6
പൊലീസിന്റെ നടപടി അക്രമികളായ പ്രതിഷേധക്കാരെ നിശബ്ദരാക്കിയിരിക്കുകയാണെന്ന് യോഗി പറഞ്ഞു. വെള്ളിയാഴ്ച രാത്രി മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട ട്വീറ്റുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
3/ 6
പ്രതിഷേധങ്ങള്‍ക്കിടെ അക്രമം അഴിച്ചുവിടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
4/ 6
പ്രതിഷേധിച്ചവർ ഭയന്നിരിക്കുകയാണ്. അക്രമികൾ ഭയന്നിരിക്കുകയാണ്. യോഗി ആദിത്യനാഥ് സർക്കാരിന്റെ കർശന നടപടിയിൽ എല്ലാവരും ഭയന്നിരിക്കുകയാണ്.
5/ 6
പൊതുമുതൽ നശിപ്പിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കാൻ സർക്കാർ ആവശ്യപ്പെട്ടിരിക്കുകയാണ്. ഉത്തർ പ്രദേശിൽ ഒരു യോഗി സർക്കാർ ആയതിനാൽ പ്രതിഷേധക്കാർ കരയുകയാണ്- മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്ററിൽ വ്യക്തമാക്കിയിരിക്കുന്നു.
6/ 6
ദ ഗ്രേറ്റ് സിഎം യോഗി എന്ന ഹാഷ് ടാഗിലാണ് ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്. ഉത്തർപ്രദേശിൽ പ്രതിഷേധങ്ങളിൽ ഇതുവരെ 22 പേരാണ് മരിച്ചത്. പ്രതിഷേധക്കാരെ എങ്ങനെ നേരിടണമെന്ന് യുപി സർക്കാർ തെളിയിച്ചിരിക്കുകയാണെന്ന് മറ്റൊരു ട്വീറ്റില്‍ യോഗി കുറിച്ചു.