ശബരിമല നടതുറന്ന് പത്തു ദിവസം പിന്നിടുമ്പോള്‍ വരുമാനത്തിൽ റെക്കോഡ് വർധന. പത്തി ദിവസം കൊണ്ട് 30 കോടി രൂപയാണ് വരുമാനമായി ലഭിച്ചിരിക്കുന്നത്. ഇത് കഴിഞ്ഞ തവണത്തേതിന്റെ ഇരട്ടിയാണെന്ന് ദേവസ്വം വ്യക്തമാക്കി.
2/ 8
അരവണയിൽ പല്ലിയെ കണ്ടെത്തിയെന്ന പ്രചാരണത്തിനെതിരെ കർശന നടപടി സ്വീകരിക്കാനും ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുണ്ട്.
3/ 8
ആദ്യ പത്തുദിവസത്തെ വരുമാനം കഴിഞ്ഞ തവണ പതിനഞ്ചു കോടിയായിരുന്നു. അതാണ് ഇത്തവണ മുപ്പതു കോടിയായി വർധിച്ചിരിക്കുന്നത്.
4/ 8
അപ്പം അരവണ വിൽപനയും കൂടി. രണ്ടു ലക്ഷം ടിന് അരവണയാണ് ഇന്നലെ വിറ്റത്.
5/ 8
അരവണയില്‍ പല്ലിയെന്ന പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം വേണെന്ന് ദേവസ്വം ബോര്‍ഡ് ഡിജിപിയോട് ആവശ്യപ്പെട്ടു
6/ 8
ഇത്തവണത്തെ തീർഥാടന കാലത്ത് കഴിഞ്ഞ വർഷത്തേതു പോലെ പ്രശ്നങ്ങളൊന്നും ഇല്ലാത്തതിനാൽ ഭക്തരുടെ എണ്ണത്തിലും വൻവർധനയുണ്ടായിട്ടുണ്ട്.
7/ 8
സന്നിധാനത്ത് നിയന്ത്രങ്ങളൊന്നും ഇല്ലാതായതോടെ അയ്യപ്പ ദര്‍ശനം കഴിഞ്ഞ് വിശ്രമിച്ച ശേഷമാണ് ഭക്തര്‍ മലയിറങ്ങുന്നത്.
8/ 8
കഴിഞ്ഞ തീർഥാടന കാലത്ത് ബാരിക്കേഡ് ഉപയോഗിച്ച് മറച്ചിരുന്ന വലിയനടപ്പന്തലിലും ഭക്തര്‍ക്ക് വിശ്രമിക്കാം. സന്നിധാനത്ത് എത്തിയാല്‍ ഇത്ര സമയത്തിനുള്ളില്‍ മലയിറങ്ങണമെന്ന നിബന്ധനയുമില്ല. ചെറു വാഹനങ്ങളും പമ്പയിലേക്ക് കടത്തിവിട്ടു തുടങ്ങിയിട്ടുണ്ട്.