ബി.ജെ.പിയിൽ ചേരാൻ താൻ പണം വാഗ്ദാനം ചെയ്തുവെന്ന് ആരോപണമുന്നയിച്ച കോൺഗ്രസ് എം.എൽ.എക്ക് വക്കീൽ നോട്ടീസ് അയച്ച് രാജസ്ഥാൻ മുൻ പി.സി.സി പ്രസിഡൻറ് സച്ചിൻ പൈലറ്റ്.
2/ 4
ബി.ജെ.പിയില്‍ ചേരുന്നതിന് സചിന് പൈലറ്റ് തനിക്ക് 35 കോടി രൂപ വാഗ്ദാനം ചെയ്തെന്ന് ആരോപണമുന്നയിച്ച ഗിരിരാജ് സിങ് മലിംഗ എം.എല്‍.എക്കെതിരെയാണ് സച്ചിൻ പൈലറ്റ് വക്കീൽ നോട്ടീസ് അയച്ചത്.
3/ 4
തിങ്കളാഴ്ച മാധ്യമങ്ങളോടാണ് സച്ചിൻ പൈലറ്റ് തനിക്ക് പണം വാഗ്ദാനം ചെയ്തതായി കോണ്‍ഗ്രസ് എം.എല്‍.എ വെളിപ്പെടുത്തിയത്. ഇക്കാര്യത്തിൽ പൈലറ്റ് തന്നോട് ഡിസംബര്‍ മുതല്‍ തുടര്‍ച്ചയായി ചര്‍ച്ച നടത്തിയിരുന്നതായും താന്‍ വാഗ്ദാനം നിരസിച്ചെന്നും മലിംഗ പറഞ്ഞിരുന്നു.
4/ 4
എന്നാൽ സച്ചിൻ പൈലറ്റ് ആരോപണം നിഷേധിച്ച് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അപകീര്‍ത്തിപ്പെടുത്താനായി ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണമാണിതെന്നും നിയമനടപടി സ്വീകരിക്കുമെന്നും സച്ചിൻ വ്യക്തമാക്കിയിരുന്നു.