നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » india » SARDAR PATELS 145TH BIRTH ANNIVERSARY PM MODI YOGI SHAH OTHERS PAY TRIBUTE TRANSPG

    Sardar Patel Birth Anniversary | സ്റ്റാച്യു ഓഫ് യൂണിറ്റിയില്‍ ആദരം അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

    സർദാർ വല്ലഭായ് പട്ടേലിന്‍റെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിൻ ആദരം അർപ്പിച്ച് രാഷ്ട്രീയ പ്രമുഖർ. ഇന്ത്യയുടെ ആദ്യ ആഭ്യന്തരവകുപ്പ് മന്ത്രിയായിരുന്ന പട്ടേലിന്‍റെ 145-ാം ജന്മവാർഷിക ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖർ അദ്ദേഹത്തിന് ആദരം അർപ്പിച്ചത്. വല്ലഭായ് പട്ടേലിന്‍റെ ജന്മദിനമായ ഒക്ടോബർ 31 ഏകതാ ദിവസമായാണ് ആഘോഷിക്കപ്പെടുന്നത്. കെവാഡിയയിലെ വല്ലഭായ് പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ പുഷ്പാഭിഷേകം നടത്തിയും പ്രാര്‍ഥിച്ചുമാണ് പ്രധാനമന്ത്രി അദ്ദേഹത്തിന് ആദരം അർപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളിലായി പ്രമുഖ രാഷ്ട്രീയ നേതാക്കളും അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു