ന്യൂഡൽഹി: സ്ഫോടക വസ്തു നിറച്ച ഭക്ഷണം കഴിച്ച് ഗർഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തിൽ കേന്ദ്ര സർക്കാരിനും കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങൾക്കും സുപ്രീം കോടതിയുടെ നോട്ടീസ് .
2/ 8
ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് നോട്ടീസ് അയച്ചത്.
3/ 8
മൃഗങ്ങളെ കൊല്ലാൻ സ്ഫോടകവസ്തുക്കൾ ഉപയോഗിക്കുന്നത് ക്രൂരമായ നടപടിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സുപ്രീ കോടതിയുടെ നടപടി.
4/ 8
മാധ്യമങ്ങൾ ഇത്തരം വാർത്തകൾ ശ്രദ്ധാപൂർവം കൈകാര്യം ചെയ്യുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
5/ 8
വിവിധ ചാനലുകളിലും ട്വിറ്റർ പോലുള്ള സമൂഹ മാധ്യമങ്ങളിലും ‘മീഡിയ ട്രയൽ’ ഉണ്ടായെന്നും ഹർജിയിൽ പറയുന്നു.
6/ 8
മേയ് 27നാണ് പാലക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ വെള്ളിയാറിൽ സ്ഫോടക വസ്തു നിറച്ച ഭക്ഷണം കഴിച്ചതിനെ തുടർന്ന് പരുക്കേറ്റ കാട്ടാന ചരിഞ്ഞത്.