ഇന്ത്യൻ ക്രിമിനൽ കേസുകളുടെ ചരിത്രത്തിൽ നാഴികക്കല്ലായ നിർഭയ കേസിൽ പരമോന്നത കോടതി പ്രതികൾക്ക് വധശിക്ഷ വിധിച്ചു. ആറു പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടു. മറ്റൊരു പ്രതി രാം സിംഗ് ജയിലില്‍ തൂങ്ങിമരിച്ചു. ശേഷിക്കുന്ന നാല് പ്രതികളെയാണ് കഴുമരം കാത്തിരിക്കുന്നത്.