മഹാരാഷ്ട്രയിൽ 162 എംഎൽഎമാരെ അണിനിരത്തി ത്രികക്ഷി സഖ്യത്തിന്റെ ശക്തിപ്രകടനം. ശരത് പവാറും ഉദ്ധവ് താക്കറെയും ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിൽ സഖ്യത്തിലുറച്ചു നിൽക്കുമെന്ന് എംഎൽഎമാർ പ്രതിജ്ഞയെടുത്തു.
2/ 9
പിളർത്താൻ ശ്രമിക്കുംതോറും ശക്തികൂടുന്ന സഖ്യമാണിതെന്ന് ശിവസേനാ തലവൻ ഉദ്ധവ് താക്കറെ പറഞ്ഞു.
3/ 9
ശരത് പവാറിന്റെയും സോണിയാ ഗാന്ധിയുടെയും ഉദ്ധവിന്റെയും നേതൃത്വത്തെ അംഗീകരിക്കുന്നെന്ന് നേതാക്കളുടെ സാന്നിധ്യത്തിൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തു.
4/ 9
രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ അപൂർവ രംഗങ്ങൾക്കാണ് മുംബൈ സാക്ഷ്യം വഹിച്ചത്.
5/ 9
ബിജെപിയെയും കേന്ദ്രസർക്കാരിനെയും വെല്ലുവിളിച്ച് സ്വകാര്യ ഹോട്ടലിൽ 162 എംഎൽഎമാരെയും ത്രികക്ഷി സഖ്യം എത്തിച്ചു. ശിവസേനയുടെ 56 ഉം, എൻസിപിയുടെ 51 ഉം കോൺഗ്രസിന്റെ 44 പേർക്കും പുറമെ സ്വതന്ത്രരടക്കം 11 പേരും പരേഡിലെത്തി.
6/ 9
ഹോട്ടലിലെത്തിയ എംഎൽഎമാരെ നേതാക്കൾ അഭിനന്ദിച്ചു. ശക്തമായ ഭാഷയിലായിരുന്നു ബിജെപിയേയും കേന്ദ്രസർക്കാരിനേയും നേതാക്കൾ വിമർശിച്ചത്. പിളർക്കാൻ ശ്രമിക്കും തോറും കരുത്താർജ്ജിക്കുമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.
7/ 9
ഇത് മഹാരാഷ്ട്രയാണ് ഗോവയല്ലെന്ന് ബിജെപിക്ക് ശരത് പവാറിന്റെ മുന്നറിയിപ്പ്. അജിത് പവാറിന് എൻസിപിയുടെ കാര്യത്തിൽ ഒരധികാരവുമില്ലെന്നും പവാർ പറഞ്ഞു.
8/ 9
ഹോട്ടലിലെത്തിയ 162 പേരുടേത് മാത്രമല്ല, അതിൽകൂടുതൽ പിന്തുണയുണ്ടെന്നായിരുന്നു കോൺഗ്രസിന്റെ അവകാശവാദം.
9/ 9
വെറും അഞ്ച് വർഷത്തേക്കുള്ള സഖ്യമല്ലെന്നായിരുന്നു ഉദ്ധവ് താക്കറെയുടെ പ്രഖ്യാപനം. ഭൂരിപക്ഷം എംഎൽഎമാരെയും പരസ്യമായി അണി നിരത്താൻ ത്രികക്ഷി സഖ്യത്തിന് കഴിഞ്ഞത് ബിജെപിയുടെ നെഞ്ചിടിപ്പേറ്റുന്നു.