പാമ്പിന് എന്ത് 'പൊലീസ്'? ഓഫീസിൽ പോകാനായി ഷൂ ഇട്ടു; അകത്ത് ഒളിച്ചിരുന്ന പാമ്പിന്റെ കടിയേറ്റ എസ്.പി ആശുപത്രിയിൽ
എസ്.പിയുടെ ആരോഗ്യനില തൃപ്തികരം.
News18 Malayalam | August 13, 2020, 3:34 PM IST
1/ 5
പാമ്പിന് പൊലീസ് എന്നോ പട്ടാളം എന്നോ ഉണ്ടോ. ചവിട്ടുകയോ അറിയാതെ തൊടുകയോ ചെയ്യുന്നത് ആരായാലും പാമ്പ് കടിക്കും. മധ്യപ്രദേശിൽ നിന്നാണ് ഈ സംഭവം. ഗുണ്ടകളുടെയും കള്ളന്മാരുടെയും ഒക്കെ പേടി സ്വപ്നമായ എസ്.പിക്ക് പാമ്പ് കടിയേറ്റു.
2/ 5
മധ്യപ്രദേശിലെ പന്നയിലെ പൊലീസ് സൂപ്രണ്ട് മായങ്ക് അവാസ്തിക്കാണ് പാമ്പിന്റെ കടിയേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം വീട്ടിൽ നിന്ന് ഓഫീസിലേക്ക് പോകാനൊരുങ്ങുകയായിരുന്നു എസ്.പി.
3/ 5
യൂണിഫോമൊക്കെ ധരിച്ച ശേഷം ഷൂസെടുത്തു. ഇതിനിടെ ഷൂസിനകത്ത് ഒളിച്ചിരുന്ന പാമ്പിന്റെ കടിയേറ്റു. ജബൽപൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.
4/ 5
ഷൂസിനകത്ത് നിന്ന് സോക്സ് പുറത്തെടുക്കാൻ ശ്രമിച്ചപ്പോഴാണ് കൈയിൽ എന്തോ സ്പർശിച്ചതായി എസ്.പിക്ക് തോന്നിയത്. എന്താണെന്ന് നോക്കിയപ്പോൾ ഒരു കുഞ്ഞ് പാമ്പ് അകത്തിരിക്കുന്നത് കണ്ട്. ഇതോടെ തന്റെ ജീവനക്കാരനെ എസ്.പി സംഭവം ധരിപ്പിച്ചു. (പ്രതീകാത്മക ചിത്രം)
5/ 5
ജില്ലാ ആശുപത്രിയിലെ സിവിൽ സർജനെ എസ് പി ഫോണിൽ വിളിച്ച് വിവരം ധരിപ്പിച്ചു. പിന്നാലെ പന്ന ജില്ലാ ആശുപത്രിയിലെ ഡോക്ടർ വി എസ് ഉപാധ്യായ് എസ്.പിയുടെ വീട്ടിലെത്തി. തുടർന്ന് ജബൽപൂർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. (പ്രതീകാത്മക ചിത്രം)