ശ്രീനഗർ: കശ്മീരിൽ കനത്ത മഞ്ഞുവീഴ്ച്ച (Heavy snowfall in srinagar|). സ്ഥിതിഗതികൾ വിലയിരുത്താൻ ജമ്മു-കശ്മീർ മെക്കാനിക്കൽ എഞ്ചിനീയറിങ് ഡിപ്പാർട്മെന്റ് ശ്രീനഗറിൽ കൺട്രോൾ റൂം തുറന്നു. കഴിഞ്ഞ ദിവസം കനത്ത മഞ്ഞുവീഴ്ച്ചയും മഴയുമായിരുന്നു ശ്രീനഗറിൽ ഉണ്ടായത്.
2/ 5
ഇന്നും ഇതേ സാഹചര്യം തുടരുമെന്നാണ് മുന്നറിയിപ്പ്. ചൊവ്വാഴ്ച്ച പുലർച്ചെയോടെ ശ്രീനഗറിലും സമീപ പ്രദേശങ്ങളിലും നേരിയ രീതിയിൽ മഞ്ഞു വീഴ്ച്ചയുമുണ്ടായി. ഇതേസമയം, വടക്കൻ കാശ്മീരിലും തെക്കൻ കാശ്മീരിലും കനത്ത രീതിയിൽ മഞ്ഞുവീഴ്ച്ചയുണ്ടായി.
3/ 5
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അനുസരിച്ച്, ഫെബ്രുവരി 22, 23 ദിവസങ്ങളിൽ കശ്മീരിൽ വ്യാപകമായി നേരിയതോ മിതമായതോ ആയ മഴയും മഞ്ഞും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനു ശേഷമുള്ള പത്ത് ദിവസം മഞ്ഞുവീഴ്ച്ചയോ മഴയോ ഉണ്ടാകില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
4/ 5
മഞ്ഞുവീഴ്ച്ചയെ തുടർന്ന് ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി കശ്മീർ സർവകലാശാല അറിയിച്ചു.
5/ 5
ഗുൽമാർഗ്, ഷോപ്പിയാൻ, ദ്രാസ്, സോനാമാർഗ്, തൻമാർഗ്, കുപ്വാരയിലെ മുകൾ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ചയുണ്ടായി.